തൃശ്ശൂരിൽ കോൺഗ്രസ്-ബിജെപി ധാരണയുണ്ടോയെന്ന് ഇപ്പോൾ പറയാനാവില്ല: ബിനോയ് വിശ്വം

കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ പരാജയം മുന്നണി കൃത്യമായി വിലയിരുത്തുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാജ്യസഭാ സീറ്റിൽ സിപിഐക്ക് അവകാശമുണ്ട്. ചില കാര്യങ്ങളിൽ വിട്ടുവീഴ്ച്ചക്ക് സാധ്യതയില്ല. കണക്കുകൾ അവതരിപ്പിച്ചുള്ള നേട്ടത്തിന് സിപിഐ തയ്യാറല്ല.

തെരഞ്ഞെടുപ്പ് തോൽവിയിലേക്ക് പോയതിന് ഇടതുപക്ഷ നയങ്ങളിലുണ്ടായ വ്യതിചലനം കാരണമായോ എന്ന് പരിശോധിക്കും. തൃശൂരിൽ എൽഡിഎഫിൻ്റെ വോട്ട് കുറഞ്ഞിട്ടില്ല. യുഡിഎഫ് വോട്ടാണ് കുറഞ്ഞത്. പക്ഷേ അന്തിക്കാട് അടക്കം മേഖലകളിൽ എൽഡിഎഫ് വോട്ട് കുറഞ്ഞത് പരിശോധിക്കും.

തൃശ്ശൂരിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണയുണ്ടോ എന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഇന്ത്യ സഖ്യം ജെഡിയുവിനെയും തെലുഗുദേശം പാർട്ടിയെയും ഒപ്പം നിർത്തി സർക്കാർ രൂപീകരിക്കാൻ ശ്രമിക്കണമെന്ന നിലപാട് ബിനോയ് വിശ്വം സ്വീകരിച്ചു. ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനാണ് മുൻഗണനയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *