തൃശ്ശൂരിലെ പരാജയം ഗൗരവത്തോടെ കാണും; വിവാദങ്ങളുണ്ടാക്കരുതെന്നും പിസി വിഷ്ണുനാഥ്

ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിലെ പരാജയത്തെ പാർട്ടി ഗൗരവമായി കാണുന്നുവെന്ന് എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ്. തോൽവിക്ക് പിന്നിൽ സംഘടനാപരമായ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും. തത്കാലത്തേക്ക് എങ്കിലും കെ മുരളീധരൻ പൊതുരംഗത്ത് നിന്ന് മാറിനിൽക്കാനുള്ള തീരുമാനം തിരുത്തണം.

ജില്ലാ നേതൃത്വത്തിനെതിരെ രംഗത്തെത്തിയ യൂത്ത് കോൺഗ്രസിന് വിമർശിച്ച അദ്ദേഹം കൂടുതൽ വിവാദങ്ങൾ ഉണ്ടാകാതെ നോക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും പറഞ്ഞു.

ഇപ്പോഴുണ്ടായ വിജയം തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഡീൻ കുര്യാക്കോസിനൊപ്പം പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥനയ്ക്ക് എത്തിയതായിരുന്നു എഐസിസി സെക്രട്ടറി.

Leave a Reply

Your email address will not be published. Required fields are marked *