തൃശൂരിൽ കാട്ടന ആക്രമണത്തിൽ കൊല്ലപ്പെട്ട വത്സയുടെ കുടുംബത്തിന് ധനസഹായം; മകൾക്ക് ജോലി നൽകുന്നത് പരിഗണിക്കാമെന്ന് വനംവകുപ്പ്

തൃശൂർ പെരിങ്ങൽക്കുത്തിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വത്സയുടെ കുടുംബത്തിന് ധനസഹായം നാളെ കൈമാറും. കുടുംബത്തിന് അടിയന്തര ധനസഹായമായി അഞ്ചു ലക്ഷം രൂപയാണ് നാളെ കൈമാറുക. മകൾക്ക് ജോലി നൽകുന്നത് പരിഗണിക്കാമെന്നും വനംവകുപ്പ് ഉറപ്പ് നൽകിയിട്ടുണ്ട്.

മരണാനന്തര ചടങ്ങുകൾക്കുള്ള മുഴുവൻ ചെലവും വനംവകുപ്പ് വഹിക്കും. കൂടുതൽ ഇടങ്ങളിൽ ഫെൻസിങ് സ്ഥാപിക്കാമെന്ന് ചർച്ചയിൽ വനംവകുപ്പ് ഉറപ്പ് നൽകി.വാച്ച്മരത്ത് കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുന്നതിനിടെയാണ് വത്സയ്ക്കുനേരെ കാട്ടാന ആക്രമണം ഉണ്ടായത്.

ഓടിയെത്തിയ ആനയെക്കണ്ട് ഓടിമാറാൻ വത്സയ്ക്ക് കഴിഞ്ഞിരുന്നില്ല. അടുത്തേക്ക് ഓടിയെത്തിയ ആന തുമ്പി കൈകൊണ്ട് വത്സയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. രക്തം വാർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. കാട്ടിൽ നിന്ന് പുറത്തേക്കെത്തിച്ച് ജീപ്പിൽ ആണ് വത്സയെ ആശുപത്രിയിലേക്ക് മാറ്റാൻ നടപടി ഉണ്ടായത്. എന്നാൽ വഴിമധ്യേ വത്സ മരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *