തിരുവനന്തപുരത്ത് വഴുതക്കാട് വന്‍ തീപിടിത്തം

വഴുതക്കാട് ആകാശവാണി ഓഫീസിനു സമീപം വന്‍ തീപിടിത്തം. എം.പി. അപ്പന്‍ റോഡിലെ അക്വേറിയം വില്‍ക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായത്. കട പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ വീട്ടിലേക്കും തീപടര്‍ന്നു. ഫയര്‍ഫോഴ്‌സെത്തി തീയണക്കല്‍ നടപടികള്‍ പുരോഗമിക്കുന്നു. തീപിടിത്തം നടന്ന ഇടത്തില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

അഗ്നിബാധയുണ്ടായ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന മൂന്നുപേരെ രക്ഷപ്പെടുത്തി. പുകപടലങ്ങള്‍ വലിയതോതില്‍ അന്തരീക്ഷത്തില്‍ ഉയരുന്നതുകണ്ടാണ് പ്രദേശവാസികള്‍ തീപിടിത്തമുണ്ടായതായി അറിഞ്ഞത്. ചെറിയ വീടുകളും പല സ്ഥാപനങ്ങളും തിങ്ങിനിറഞ്ഞ ഇടവുമായതിനാല്‍ തീപിടിത്തത്തെത്തുടര്‍ന്ന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്നാണ് വിലയിരുത്തല്‍. പുകച്ചുരുളുകള്‍ കാരണം പ്രദേശത്തേക്ക് അടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *