തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ തന്നെ; പ്രഖ്യാപനം സമരാഗ്നി സമാപന സമ്മേളന വേദിയിൽ

തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു . ഇത്തവണയും ശശി തരൂരിനെ തന്നെയാണ് കോൺ​ഗ്രസ് തിരുവനന്തപുരത്ത് ഇറക്കുന്നത്. സമരാ​ഗ്നി വേദിയിലായിരുന്നു പ്രഖ്യാപനം. സം​ഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് പ്രഖ്യാപനം നടത്തിയത്.

ഇടത് സ്ഥാനാർഥിയായി സിപിഐ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനെ നിർത്തുമ്പോൾ എൻഡിഎ സ്ഥാനാർഥിയായി എത്തുന്നത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ്. തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാൻ ബിജെപി ദേശീയ നേതൃത്വം നിർദേശം നൽകി. 20 മണ്ഡലങ്ങളിലേക്ക് എൽഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടത്തി കഴിഞ്ഞു.

യുഡിഎഫിൽ സീറ്റ് വിഭജനം പൂർത്തിയായി ഉടൻ സ്ഥാനാർഥി പ്രഖ്യാപനത്തിലേക്ക് കടക്കും. 16 സീറ്റുകളിലാണ് കോൺ​ഗ്രസ് മത്സരിക്കുക. മുസ്ലിം ലീ​ഗ് രണ്ടു സീറ്റുകളിലും കൊല്ലത്ത് ആർഎസ്പിയും കോട്ടയത്ത് കേരള കോൺ​ഗ്രസും മത്സരിക്കും.

Leave a Reply

Your email address will not be published. Required fields are marked *