വെള്ളറടയില്‍ മരിച്ച13 വയസുകാരൻ്റേത് തൂങ്ങി മരണമെന്ന് പ്രഥമിക നിഗമനം. കുട്ടിയുടെ കൈകൾ കൂട്ടി കെട്ടിയ നിലയിൽ അല്ലെന്നാണ് വിവരം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിലേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിലേഷിൻ്റെ മരണത്തിൽ ദുരൂഹത തുടരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തിൽ പ്രഥമദൃഷ്ട്യയാൽ തെളിവില്ലെന്ന് പൊലീസ് പറഞ്ഞു. അഭിലേഷിൻ്റെ അപ്പൂപ്പൻ പുറത്ത് ഇറങ്ങി അര മണിക്കൂറിനുള്ളിലാണ് മരണം സംഭവിച്ചത്. റൂമിൽ ആരും കയറിയ ലക്ഷണം ഇല്ല. കാലുകൾ രണ്ടും നിലത്ത് മുട്ടിയ നിലയിലാണ് കണ്ടെത്തിയത്. വീടിന്റെ രണ്ടാമത്തെ നിലയിലെ മുറിയില്‍ ജനലില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് അഭിലേഷിൻ്റെ മൃതദേഹം കണ്ടെത്തിയത്.