താരസംഘടന അമ്മയുടെ എക്സിക്യൂട്ടീവ് യോഗം മാറ്റി വച്ചു ; പ്രസിഡൻ്റ് മോഹൻലാലിൻ്റെ അസൗകര്യം പരിഗണിച്ചെന്ന് വിശദീകരണം

താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം മാറ്റിവെച്ചു. മോഹൻലാലിന്റെ അസൗകര്യം പരിഗണിച്ചാണ് യോഗം മാറ്റിയത്. എക്‌സിക്യൂട്ടീവ് യോഗം എന്ന് ചേരണമെന്ന കാര്യത്തിൽ രണ്ട് ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതലയുള്ള നടൻ ബാബുരാജ് പറഞ്ഞു.

ലൈംഗികപീഡനാരോപണം ഉയർന്നതോടെയാണ് അടിയന്തര എക്‌സിക്യൂട്ടീവ് യോഗം ചേരാൻ തീരുമാനിച്ചത്. സിദ്ദിഖിനെതിരെ അടക്കം ലൈംഗികാരോപണം ഉയർന്നതോടെ താരസംഘടന വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടത്. ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിക്കുന്ന ബാബുരാജിനെതിരെയും കഴിഞ്ഞ ദിവസം ആരോപണമുയർന്നിരുന്നു. നടൻമാരായ മണിയൻപിള്ള രാജു, ജയസൂര്യ, മുകേഷ്, ഇടവേള ബാബു തുടങ്ങിയവർക്കെതിരെയും ആരോപണമുയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *