ബഫർ സോൺ സമരത്തിൽ പങ്കെടുത്ത് സിപിഎം പ്രാദേശിക നേതാക്കളും . ഇന്നലെ കൂരാച്ചുണ്ടിൽ നടന്ന ജന ജാഗ്രത യാത്രയിലാണ് കൂരാച്ചുണ്ട് ലോക്കൽ കമ്മിറ്റി അംഗവും കക്കയം ബ്രാഞ്ച് സെക്രട്ടറിയും അടക്കം പങ്കെടുത്തത്. താമരശ്ശേരി രൂപത നേതൃത്വം ആണ് പ്രതിഷേധം സംഘടിപ്പിച്ചത്. സമരത്തിന് രാഷ്ട്രീയ താൽപര്യങ്ങളില്ലെന്നാണ് നേതാക്കളുടെ വിശദീകരണം
അതേസമയം, ബഫർസോൺ വിഷയത്തിൽ ഒരു നിയമത്തിനുമുന്നിലും തോൽക്കില്ലെന്ന് താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ജീവനുള്ള കാലക്കോളം ബഫർസോൺ അനുവദിക്കില്ല. മലമ്പനിയോടും മലമ്പാമ്പിനോടും തോറ്റിട്ടില്ല. ഈ സർക്കാരിനു മുന്നിലും തോൽക്കില്ല. നീരൊഴുക്കിയവർക്ക് ചോരയൊഴുക്കാനും മടിയില്ല. സർക്കാർ നടപടിയിൽ അടിമുടി സംശയമെന്നും കോഴിക്കോട് കൂരാച്ചുണ്ടിൽ ബഫർസോൺ വിരുദ്ധ ജനജാഗ്രതായാത്ര ഉദ്ഘാടനം ചെയ്ത് ബിഷപ് പറഞ്ഞു.