റെയില്‍പ്പാതയ്ക്കരികിലൂടെ നടന്നുപോകുകയായിരുന്ന യുവതി തീവണ്ടി തട്ടി മരിച്ചു. വിദ്യാനഗര്‍ ചെട്ടുംകുഴിയിലെ ഷംസീന (36) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് പെര്‍വാഡിലായിരുന്നു അപകടം. ഇവരുടെ മകൻ പെര്‍വാഡിലാണ് താമസം. മകന് പുതുവസ്ത്രങ്ങളുമായി വീട്ടില്‍ പോയതായിരുന്നു യുവതി. കൂടെ അനുജത്തി തസ്മിയയുമുണ്ടായിരുന്നു.
റെയിലിന് അരികിലായി കാട് വളര്‍ന്നതിനാല്‍ തീവണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടില്ല. തൊട്ടുപിന്നിലുണ്ടായിരുന്ന അനുജത്തി വിളിച്ചെങ്കിലും കേട്ടില്ല. വിവരം അറിഞ്ഞ് കുമ്ബള പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.
ചെട്ടുംകുഴിയിലെ ഇല്യാസിന്റെയും ഹാജിറയുടെയും മകളാണ്. ഷംസീനയുടെ ഭര്‍ത്താവ് അബ്ദുള്‍ റഹ്മാൻ നാല് വര്‍ഷങ്ങള്‍ക്ക് മുൻപ് പാമ്ബുകടിയേറ്റ് മരിച്ചിരുന്നു. മക്കള്‍: മുഹമ്മദ് ഷമ്മാസ്, അബ്ദുള്‍ ഫാസിം, ഫാത്തിമത്ത് ജമീന.