ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു

കോട്ടയം നീലിമംഗലത്ത് ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. കോട്ടയം നട്ടാശ്ശേരി വടുതലയില്‍ വിജു മാത്യൂ (48) ആണ് മരിച്ചത്. കുമാരനല്ലൂര്‍ തൃക്കയില്‍ കോളനിക്ക് സമീപം ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടം. കായംകുളം എറണാകുളം മെമു ആണ് ഇടിച്ചത്.

റെയില്‍വേ ട്രാക്കിലെ ലോക്കുകള്‍ ഉറപ്പിക്കുന്നതിനിടെയാണ് അപകടമെന്ന് കൂടെയുണ്ടായിരുന്ന ജീവനക്കാര്‍ പറഞ്ഞു. ഇയര്‍ ബാലന്‍സിംങ് രോഗാവസ്ഥയുള്ള ബിജു ട്രാക്കിലേക്ക് കുഴഞ്ഞുവീണതാകാമെന്നാണ് നിഗമനം. കോട്ടയം റെയില്‍വേ പോലീസും, ഗാന്ധിനഗര്‍ പോലീസും സ്ഥലത്തെത്തി. കോട്ടയത്ത് റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലാണ് ബിജു താമസിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *