ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി കിട്ടിയില്ല; വിമാനത്തിൽ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ

ബോംബ് ഭീഷണി മുഴക്കിയ മലപ്പുറം സ്വദേശി ഷുഹൈബിനെ (30) കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. വിമാന ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി നൽകാൻ ആവശ്യപ്പെട്ടിട്ടും ചെയ്യാതിരുന്നതിനെ തുടർന്നു രാവിലെ 11.50ന് പുറപ്പെടുന്ന എയർ ഇന്ത്യയുടെ ലണ്ടൻ വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. ടിക്കറ്റ് മറ്റൊരു ദിവസത്തേക്കു മാറ്റി നൽകാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ച ദേഷ്യത്തിലായിരുന്നു ബോംബ് ഭീഷണിയെന്ന് ഇയാൾ മൊഴി പറഞ്ഞതായാണു വിവരം.

വിമാന കമ്പനി ജീവനക്കാർ നൽകിയ വിവരത്തെ തുടർന്ന് ഇയാളെ നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നര ആഴ്ച മുൻപു ലണ്ടനിൽനിന്നു തിരിച്ചെത്തിയ ഇവരുടെ കുട്ടിക്കു വിമാനത്തിൽനിന്നു ഭക്ഷ്യവിഷബാധ ഉണ്ടായെന്നു റിപ്പോർട്ടുണ്ടായിരുന്നു. തിരിച്ചുപോകുന്ന ടിക്കറ്റ് കുറച്ചു ദിവസത്തേക്കു കൂടി നീട്ടി നൽകണമെന്നു 3 ദിവസം മുൻപ് ആവശ്യപ്പെട്ടെങ്കിലും സാധ്യമായില്ല. തുടർന്ന് ഇയാൾ ബോംബ് ഭീഷണി മുഴക്കുകയായിരുന്നു. ഇന്ന് അതേ വിമാനത്തിൽ കയറാനെത്തിയപ്പോഴാണു കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *