ജലജീവൻ മിഷന് മുൻകൂറായി 500 കോടി രൂപ അനുവദിച്ചു;മന്ത്രി റോഷി അഗസ്റ്റിൻ

ജലജീവൻ മിഷൻ പദ്ധതിയിലേക്ക് സംസ്ഥാന സർക്കാരിന്റെ വിഹിതമായി 500 കോടി രൂപ മുൻകൂറായി അനുവദിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
2024-25 സാമ്പത്തിക വർഷത്തിലെ രണ്ടാമത്തെ ഗഡു കേന്ദ്ര സർക്കാരിൽ നിന്നും ലഭിക്കുവാനുണ്ട് . കരാറുകാരുടെ വൻ കുടിശ്ശിക നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ 500 കോടി രൂപ മുൻകൂറായി അനുവദിച്ചതെന്ന് എന്ന് മന്ത്രി പറഞ്ഞു.തുക അനുവദിച്ചതോടെ കേന്ദ്രം ഈ സാമ്പത്തിക വർഷം അനുവദിച്ച 1949.36 കോടി രൂപ മുഴുവനായും അവകാശപ്പെടാൻ വാട്ടർ അതോറിറ്റിക്ക് സാധിക്കും. ഈ തുകയിൽ രണ്ടാം ഘഡുവായ 974.66 കോടി രൂപയാണ് കേന്ദ്ര വിഹിതമായി ഈ സാമ്പത്തിക വർഷം ലഭിക്കാനുള്ളത്.

44714.79 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 11143.57 കോടി രൂപയാണ് പദ്ധതിയുടെ ഭാഗമായി അനുവദിച്ചിരുന്നത്. 500 കോടി രൂപ കൂടി ചേർത്ത് 111643.57 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു കഴിഞ്ഞു. കേന്ദ്ര സംസ്ഥാന പദ്ധതിയായ ജലജീവൻ മിഷനിൽ 50 ശതമാനം തുക സംസ്ഥാനമാണ് മുടക്കുന്നത്. ഇതിനോടകം 55 ശതമാനത്തോളം കണക്ഷനുകളാണ് നൽകിയിട്ടുള്ളത്.

സംസ്ഥാനത്തെ മുഴുവൻ ഗ്രാമീണ വീടുകളിലും ടാപ്പിലൂടെ കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണ് ജലജീവൻ മിഷൻ. പദ്ധതി തുടങ്ങും മുൻപ് സംസ്ഥാനത്ത് 17 ലക്ഷം കണക്ഷനുകളാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 40 ലക്ഷത്തോളം ആയിട്ടുള്ളതായും മന്ത്രി അറിയിച്ചു. കേരള വാട്ടർ അതോറിറ്റി, ജലനിധി, ഭൂജല വകുപ്പ് എന്നിവയാണ് സംസ്ഥാനത്ത് പദ്ധതിയുടെ നിർവഹണ ഏജൻസികൾ

Leave a Reply

Your email address will not be published. Required fields are marked *