കെ.പി.സി.സി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുപ്പക്കാലം മുതൽ കോൺഗ്രസിൽ അതി പ്രധാനിയായി മാറിയ നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് 53 വർഷവും ഉമ്മൻ ചാണ്ടി നിലകൊണ്ടു. പാർലമെന്ററി പ്രവർത്തനത്തിൽ അതൊരു റെക്കോർഡാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിൽ പ്രധാനപ്പെട്ട വിവിധ വകുപ്പുകൾ അദ്ദേഹം നല്ല രീതിയിൽ കൈകാര്യം ചെയ്തു. പാർട്ടിയെ എല്ലാ രീതിയിലും ശക്തിപ്പെടുത്തി. കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ ചലിക്കുന്ന നേതാവായി അദ്ദേഹം മാറി. യുഡിഎഫിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവാണ് ഉമ്മൻ ചാണ്ടി്. അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്നും അത് വേഗത്തിൽ നികത്താനാകുന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരത്ത് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും മത സാമുദായിക നേതാക്കളും പങ്കെടുക്കുന്നു.