ചിന്താ ജെറോമിൻറെ പിഎച്ച്ഡി പിൻവലിക്കാനാവില്ല; പരിശോധിക്കാൻ സമിതി

യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിൻറെ ഗവേഷണ പ്രബന്ധം വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കുന്നത് കേരള സർവകലാശാല പരിഗണിക്കുന്നു. പ്രബന്ധത്തിലെ ഗുരുതര പിഴവുകൾ, കോപ്പിയടി ഉണ്ടായിട്ടുണ്ടോ എന്നിവയായിരിക്കും പരിശോധനയ്ക്ക് വിധേയമാക്കുക. നൽകിയ പിഎച്ച്ഡി ബിരുദം പിൻവലിക്കാനോ പ്രബന്ധത്തിലെ തെറ്റു തിരുത്താനോ സർവകലാശാല നിയമത്തിൽ വ്യവസ്ഥയില്ല.

‘വാഴക്കുല ബൈ വൈലോപ്പിള്ളി’ എന്നു തെറ്റായി എഴുതിയ ഗവേഷണ പ്രബന്ധം സംബന്ധിച്ച പരാതികൾ കേരള സർവകലാശാല വൈസ് ചാൻസലറുടെ (വിസി) ചുമതല വഹിക്കുന്ന ഡോ. മോഹനൻ കുന്നുമ്മൽ പരിശോധിച്ചശേഷമേ തുടർനടപടികൾ ഉണ്ടാകൂ. പ്രബന്ധത്തിൽ കടന്നുകൂടിയ ഗുരുതര തെറ്റുകൾ പരിശോധിക്കേണ്ടതുണ്ട്. കൂടാതെ ഒരു ഓൺലൈൻ മാധ്യമത്തിൽവന്ന ലേഖനത്തിൻറെ ഭാഗങ്ങൾ പ്രബന്ധത്തിൽ ഉണ്ടെന്ന ആരോപണവും ഉയർന്നു. ഇതു പരിശോധിക്കാൻ വിസിക്ക് വിദഗ്ധ സമിതിയെ ചുമതലപ്പെടുത്താം. ഇക്കാര്യം പരിഗണനയിലാണ്.

ചിന്തയുടെ ഗൈഡായിരുന്ന ഡോ. പി.പി.അജയകുമാറിനെ ഗൈഡ്ഷിപ്പിൽനിന്നും അധ്യാപക പരിശീലന കേന്ദ്രം ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റണമെന്നുള്ള സേവ് യൂണിവേഴ്‌സിറ്റി സമിതിയുടെ നിവേദനവും വിസിക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ലഭിച്ചിട്ടുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *