സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണ്ണയം ചോദ്യം ചെയ്ത് നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.സ്വജനപക്ഷപാതത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഈ വിധി ചോദ്യം ചെയ്താണ് ആകാശത്തിന് താഴെ ചിത്രത്തിന്റെ സംവിധായകന് ലിജീഷ് മുള്ളേഴത്ത് ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
സ്വജനപക്ഷപാതത്തിന്റെ ഇരയാണ് താന്‍.വസ്തുത പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് വിധി.സാഹചര്യവും നിയമവും സിംഗിള്‍ ബെഞ്ച് പരിഗണിച്ചില്ല. ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിന് എതിരെ അന്വേഷണം വേണം. സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കണമെന്നുമാണ് ലീജീഷ് നല്കിയ അപ്പീലിലെ ആവശ്യം.