ചലച്ചിത്ര നിർമാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി

ചലച്ചിത്ര നിർമാതാവ് സാന്ദ്രാ തോമസിനെ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയിരിക്കുന്നത്. മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ എസ്.ഐ.ടിക്ക് സാന്ദ്ര പരാതി നൽകിയിരുന്നു. സാന്ദ്രയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ സാന്ദ്ര തോമസിനെ പുറത്താക്കിയത്.

നേരത്തെ, ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി സാന്ദ്രതോമസ് രംഗത്തെത്തിയിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പൊളിച്ച് പണിയണമെന്നും സിനിമ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്ന സമീപനമാണ് അസോസിയേഷനുള്ളതെന്നും ഇത്തരം പ്രഹസനങ്ങളിൽ നിന്ന് സംഘടന മാറിനിൽക്കണമെന്നും ആവശ്യപ്പെട്ട് സംഘടനക്ക് കത്തുനൽകുകയും ചെയ്തിരുന്നു. കൂടാതെ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സംഘടന വലിയ മൗനം പാലിച്ചുവെന്നും ചിലരുടെ വ്യക്തി താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് സംഘടന നിലകൊള്ളുന്നതെന്നും സാന്ദ്ര തുറന്നുപറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *