ചണ്ഡീഗഡ് – ദീബ്രു​ഗഡ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി; അടിയന്തരമായി ഇടപെടാൻ നിർദേശം നൽകി യുപി മുഖ്യമന്ത്രി

ഉത്തർപ്രദേശിലെ ​ഗോണ്ടയിൽ ട്രെയിനപകടം. ചണ്ഡിഗഡ് – ദീബ്രു​ഗഡ് ദിൽബർ​ഗ് എക്സ്പ്രസിന്റെ കോച്ചുകൾ പാളം തെറ്റി. ജിലാഹി സ്റ്റേഷന് സമീപമാണ് അപകടം. ചില കോച്ചുകൾ തലകീഴായി മറിഞ്ഞു. രക്ഷാപ്രവ‍‌ർത്തനം തുടങ്ങി. അടിയന്തരമായി ഇടപെടാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി.  

ചണ്ഡിഗഡിൽ നിന്ന് ദിബ്രുഗഡിലേക്ക് പോവുകയായിരുന്ന 15904 നമ്പർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. പാളം തെറ്റാനുള്ള കാരണമോ എത്ര പേർക്ക് അപകടം പറ്റിയെന്നോ ഇപ്പോൾ വ്യക്തമല്ല. നിലവിൽ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *