യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച ഗൺമാൻ അനിൽകുമാറിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗൺമാൻ പ്രതിഷേധക്കാരെ മർദിക്കുന്നത് കണ്ടില്ലെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. യൂണിഫോമിട്ട പൊലീസുകാർ തടയുന്നതാണ് താൻ കണ്ടത്. പാഞ്ഞടുത്ത പ്രതിഷേധക്കാരെ തള്ളിമാറ്റാനാണ് അവർ ശ്രമിച്ചത്. ഗൺമാൻ പ്രതിഷേധക്കാരെ മർദിക്കുന്നത് താൻ കണ്ടിട്ടില്ല. തനിക്ക് അപകടമൊന്നും സംഭവിക്കാതിരിക്കാനാണ് അംഗരക്ഷകർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാടിനുവേണ്ടി പ്രവർത്തിക്കുമ്പോൾ ചാടി വീഴുന്ന സമരം നടത്താമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. മാധ്യമങ്ങളെയും മുഖ്യമന്ത്രി വിമർശിച്ചു. മാധ്യമങ്ങൾ നാടിന് വേണ്ടി നല്ലത് ചെയ്യും എന്ന് പറയും. എന്നാൽ ചെയ്യില്ല. കണ്ണടച്ച് ഇരുട്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വാഹനത്തിൽ നിന്ന് ചാടിയിറങ്ങിയ മുഖ്യമന്ത്രിയുടെ ഗൺമാൻ കെ എസ് യു പ്രവർത്തകനെ മർദിച്ചെന്നാണ് ആരോപണം.