ഗുരുവായൂരപ്പന് 32 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് എം.കെ സ്റ്റാലിന്റെ ഭാര്യ

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി സ്വർണക്കിരീടം സമർപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ ഭാര്യ ദുർഗ. 32 പവന്റെ സ്വർണ കിരീടമാണ് സമർപ്പിച്ചത്. ഇതിന് 14 ലക്ഷത്തിലേറെ രൂപ വിലവരും. കിരീടത്തിനുള്ള അളവും മറ്റും ക്ഷേത്രത്തിൽനിന്ന് നേരത്തെ വാങ്ങിയിരുന്നു. കോയമ്പത്തൂരിലെ സംരംഭകനായ ശിവജ്ഞാനമാണ് കിരീടം രൂപകൽപന ചെയ്തത്.

വ്യാഴാഴ്ച രാവിലെ ഗുരുവായൂരിലെത്തിയ ദുർഗ ഉച്ചയോടെയാണ് ക്ഷേത്രദർശനം നടത്തിയത്. സ്വർണക്കിരീടത്തിന് പുറമെ ചെറിയ ചന്ദന കഷണങ്ങൾ അരക്കാനുള്ള യന്ത്രവും ക്ഷേത്രത്തിന് സമർപ്പിച്ചു. രണ്ട് ലക്ഷം രൂപയിലധികം വിലയുള്ളതാണിത്. ദുർഗ സ്റ്റാലിൻ മുമ്പ് പലതവണ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *