ഗവർണർ സ്ഥാനത്ത് ഇരുന്ന് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുത്’: സീതാറാം യെച്ചൂരി

ഗവർണർ സ്ഥാനത്ത് ഇരുന്ന് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഇത്തരം പ്രസ്താവനകൾ ഇരിക്കുന്ന പദവിയുടെ അന്തസിന് നിരക്കുന്നതല്ല. അത് തെറ്റാണ്. ബി ജെ പി ഇതര സംസ്ഥനങ്ങളിൽ ഗവണറെ ഉപയോഗിച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണ്. ദേശീയ തലത്തിൽ മറ്റ് പാർട്ടികളുമായി ആലോചിച്ച് തുടർനടപടികൾ കൈക്കൊള്ളുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. 

 

Leave a Reply

Your email address will not be published. Required fields are marked *