തിരുവനന്തപുരം വഴുതക്കാട് സ്വകാര്യ പരിപാടിക്കെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം. പരിപാടിക്കെത്തിയപ്പോഴും മടങ്ങിയപ്പോഴും പ്രവർത്തകർ പ്രതിഷേധിച്ചു. ഗവർണറുടെ കാറിന് സമീപത്തേയ്ക്ക് പ്രതിഷേധക്കാർ ഓടിയടുത്തു. ഏതാനും മിനിട്ടുകള്‍ നിർത്തിയ ശേഷമാണ് ഗവർണറുടെ കാർ കടന്നു പോയത്. ഗവർണർ സർവകലാശാലകൾ കാവി വത്കരിക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. കഴിഞ്ഞ ദിവസം രാജ്ഭവന് മുമ്പിൽ പ്രതിഷേധമാർച്ച് നടത്തിയ എസ്എഫ്ഐ തുടർ പ്രതിഷേധ പരിപാടികൾക്കും ആഹ്വാനം ചെയ്തിരുന്നു. വഴി നീളെ പൊലീസുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ തടഞ്ഞില്ല. മടക്കയാത്രയിലും പ്രതിഷേധമുണ്ടായെങ്കിലും പ്രവർത്തകരെ പൊലീസ് പെട്ടെന്ന് തന്നെ അറസ്റ്റ് ചെയ്ത് നീക്കി.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി; എസ് എഫ് ഐ പ്രവർത്തകരാണ് പ്രതിഷേധം നടത്തിയത്
