ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ ധാരണ. പൊലീസും സി.ആർ.പി.എഫും സംയുക്തമായി സുരക്ഷ കൈകാര്യം ചെയ്യും.ഗവർണറുടെ വ്യക്തിഗത സുരക്ഷാ ചുമതല സി.ആർ.പി.എഫിനാണ്. രാജ്ഭവന്റെ പ്രവേശന കവാടത്തിൽ പൊലീസ് സുരക്ഷയൊരുക്കും. ഗവർണറുടെ റൂട്ട് നിശ്ചയിക്കുന്നത് പൊലീസ് ആയിരിക്കും. ഇന്ന് രാജ്ഭവനിൽ നടത്തിയ സുരക്ഷാ അവലോകന യോഗത്തിലാണ് ധാരണയായത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരാക്ഷാ ചുമതല സിആർപിഎഫിന്; റൂട്ട് നിശ്ചയിക്കുക കേരളാ പൊലീസ്
