ഗവർണർക്കെതിരായ കരിങ്കൊടി പ്രതിഷേധം : എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരത്ത് ഗവര്‍ണറെ തടഞ്ഞ് കരിങ്കൊടി കാട്ടിയ കേസിലെ പ്രതികളായ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ജാമ്യഹർജി വ്യാഴാഴ്ച പരിണിക്കാൻ മാറ്റി.

ഇവര്‍ പഠിക്കുന്ന കോളജ് ഏതെന്ന വിവരവും അറ്റൻഡൻസ് രജിസ്റ്റര്‍ അടക്കമുള്ള രേഖകളും ഹാജരാക്കാൻ ജസ്റ്റിസ് സി.എസ്. ഡയസ് നിര്‍ദേശിച്ചു.

ഡിസംബര്‍ 11ന് നടന്ന സംഭവത്തില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ഒന്നുമുതല്‍ ഏഴുവരെ പ്രതികളായ യദു കൃഷ്‌ണൻ, ആഷിക് പ്രദീപ്, ആര്‍.ജി. ആശിഷ്, ദിലീപ്, റയാൻ, അമൻ ഗഫൂര്‍, റിനോ സ്റ്റീഫൻ എന്നിവരാണ് ജാമ്യഹർ ജി നല്‍കിയത്. നേരത്തെ, മജിസ്ട്രേട്ട് കോടതി ജാമ്യഹർജി തള്ളിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *