പൗരപ്രമുഖർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ ക്രിസ്മസ് വിരുന്ന്. ഡിസംബർ 17 നാണ് ഗവർണറുടെ വിരുന്ന്. വിരുന്നിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പണം അനുവദിച്ചു. 5 ലക്ഷം രൂപയാണ് അനുവദിച്ചത്. ഈ മാസം 13 നാണ് 5 ലക്ഷം അനുവദിച്ചത്.
നവംബർ 27 ന് പണം ആവശ്യപ്പെട്ട് രാജ്ഭവനിൽ നിന്ന് സർക്കാരിന് കത്ത് നൽകിയിരുന്നു. മുഖ്യമന്ത്രി അനുമതി നൽകിയതോടെ ബാലഗോപാൽ പണം അനുവദിക്കുക ആയിരുന്നു.
2019 സെപ്റ്റംബർ ആറിന് കേരള ഗവർണറായി ചുമതലയേറ്റെടുത്ത ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി ഈ വർഷം സെപ്റ്റംബർ ആറിന് അവസാനിച്ചിരുന്നു. എന്നാല്‍, പുതിയ ഗവർണറെ നിയമിക്കുന്നതുവരെ തല്‍സ്ഥാനത്ത് തുടരാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.