‘ക്ഷതമേറ്റവരുടെ കൂടെ നിൽക്കുകയാണ് ഇപ്പോൾ ചെയ്യേണ്ടത്’; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

 കുവൈറ്റ് ദുരന്തത്തിൽ മരിച്ചവർക്കുള്ള ധനസഹായവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും കേന്ദ്ര സർക്കാരാണ് തീരുമാനിക്കേണ്ടതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.

ക്ഷതമേറ്റവരുടെ കൂടെ നിൽക്കുക എന്നുള്ളതാണ് ഇപ്പോൾ നമ്മൾ ചെയ്യണ്ടത്. കുവൈറ്റിൽ ചികിത്സയിലുള്ളവരുടെ കാര്യങ്ങൾ നോക്കുന്നത് അവിടത്തെ സർക്കാരാണെന്നും നിലവിൽ അവിടെയുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതിൽ പരിമിതിയുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അപകടം സംഭവിച്ചതിന്റെ കാരണങ്ങളെപ്പറ്റിയൊക്കെ പറയേണ്ടത് കുവൈറ്റ് സർക്കാരാണെന്ന്‌ സുരേഷ് ഗോപി വ്യക്തമാക്കി. അപകട കാരണം കുവൈറ്റ് സർക്കാർ കണ്ടെത്തി നമ്മളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദു:ഖാചരണത്തിന്റെ ഭാഗമായി സുരേഷ് ഗോപിയുടെ ഇന്നത്തെ പരിപാടികൾ റദ്ദാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *