‘കോൺഗ്രസ് സംഘർഷപൂരിതമാണ്’: ഇന്നലെ ഒരാൾ ചാടി; ഇന്നും ഒരാൾ ചാടിയേക്കുമെന്ന് ജയരാജൻ

കോൺഗ്രസിൽനിന്നു പലരും പുറത്തേക്കു ചാടിക്കൊണ്ടിരിക്കുകയാണെന്നു എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ഇന്നലെ ഒരാൾ ചാടി. ഇന്നും ഒരാൾ ചാടാനുള്ള സാധ്യതയുണ്ടെന്നും കാത്തിരിക്കൂവെന്നും ജയരാജൻ പറഞ്ഞു. ‘

‘കോൺഗ്രസിൽ ആകെ ആശയക്കുഴപ്പമാണ്. ഒരു മണ്ഡലത്തിലെയും സ്ഥാനാർഥികളെ സംബന്ധിച്ച് അവർക്കു വ്യക്തയില്ല. സ്ഥാനാർഥികളെ നിർണയിക്കാൻ കഴിയാത്ത വിധത്തിൽ ഗ്രൂപ്പു വഴക്കുകളും സ്ഥാനാർഥികൾ തമ്മിൽ വഴക്കുകളുമായി കോൺഗ്രസ് സംഘർഷപൂരിതമാണ്. അതിന്റെ ഫലമായി കോൺഗ്രസിൽനിന്നു പലരും പുറത്തേക്കു ചാടിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ ഒരാൾ ചാടി. ഇന്നും ഒരാൾ ചാടാനുള്ള സാധ്യതയുണ്ട്. കാത്തിരിക്കൂ. കോൺഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്.’’– ജയരാജൻ പറഞ്ഞു.

ബിജെപി വലിയ വല വീശീയിരിക്കുകയാണെന്നും പലരും പോയേക്കുമെന്നും ജയരാജൻ പറഞ്ഞു. ആരൊക്കെ പോവുമെന്നു പറയാൻ കഴിയില്ലെന്നും എന്നാൽ സിപിഎമ്മിൽനിന്ന് ആരും പോവാൻ സാധ്യതയില്ലെന്നും ജയരാജൻ പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *