കോൺ​ഗ്രസിൽ നിന്ന് ഇനിയും ആളുകൾ വരും; ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ഇല്ല: പി സരിൻ

ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി പി സരിൻ. കൊടകരയും ദിവ്യയും  ഒന്നുമല്ല പാലക്കാട്ടേ വിഷയമെന്ന് പറഞ്ഞ സരിൻ ജയിക്കുമെന്ന ആത്മവിശ്വാസം കൂടിവരുന്നുവെന്നും കൂട്ടിച്ചേർത്തു.

കോൺഗ്രസ്‌ നേതാവ് സ്വതന്ത്രനായി മത്സരിക്കുന്നത് തനിക്ക് ലഭിക്കേണ്ട ചിഹ്നം തടയാനാണെന്നും സരിൻ ആരോപിച്ചു. എങ്കിലും അത് പ്രശ്നമല്ല.  കോൺഗ്രസിൽ നിന്ന് ഇനിയും ആളുകൾ വരുമെന്നും അങ്ങനെ ആളുകൾ വരുന്നതിന് പിന്നിൽ താനല്ലെന്നും പി സരിൻ വ്യക്തമാക്കി. 

Leave a Reply

Your email address will not be published. Required fields are marked *