കോഴിക്കോട്ട് യുവാവിനെ പിതാവ് കുത്തിക്കൊന്നു

കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട്ടിൽ പിതാവ് മകനെ കുത്തിക്കൊന്നു. ചെരിയംപുറത്ത് ബിജു എന്ന ജോൺ ചെറിയൻ ആണ് മകൻ ക്രിസ്റ്റി ജേക്കബിനെ (24) കുത്തിക്കൊന്നത്. ഇന്നലെ അർധരാത്രി കഴിഞ്ഞായിരുന്നു സംഭവം.

ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോൾ മകൻ മരിച്ച നിലയിൽ ആയിരുന്നു. സ്ഥിരം മദ്യപിച്ച് വഴക്കുണ്ടാക്കുന്നയാളാണ് ക്രിസ്റ്റിയെന്നും ഇതേ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. ജോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ക്രിസ്റ്റി ഉറങ്ങി കിടന്നപ്പോൾ ജോൺ കത്തികൊണ്ട് നെഞ്ചിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. മദ്യപിച്ച് ബന്ധുവീടുകളിൽ പോയി ക്രിസ്റ്റി ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ക്രിസ്റ്റി ഒരു ബന്ധുവീട്ടിൽ പോയി പ്രശ്നമുണ്ടാക്കി. തുടർന്ന് ജോണും സഹോദരനും ചേർന്നാണ് ഇയാളെ തിരികെ വീട്ടിൽ കൊണ്ടുവന്നത്. പിന്നീട് വീട്ടിലെ എല്ലാവരും ഉറങ്ങിയ ശേഷമായിരുന്നു അച്ഛൻ മകനെ കൊലപ്പെടുത്തിയത്.മരിച്ച ക്രിസ്റ്റിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ജോണിനെ തിരുവമ്പാടി പൊലീസാണ് കസ്റ്റഡിയിലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *