കോട്ടയത്ത് ലോറിയിൽനിന്ന് വീണ കയറിൽക്കുരുങ്ങി ഒരാൾക്ക് ദാരുണാന്ത്യം. ചുങ്കം സ്വദേശി മുരളിയാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുരളിയെ റോഡിലൂടെ വലിച്ചിഴച്ച് ലോറി 200 മീറ്ററോളം മുന്നോട്ടുനീങ്ങി. ഇതേത്തുടർന്ന് റോഡിലുരഞ്ഞ് ഒരുകാൽ അറ്റുപോയി. ഞായറാഴ്ച പുലർച്ചെയാണ് അപകടം.
ഏറ്റുമാനൂർ ഭാഗത്തുനിന്ന് പച്ചക്കറി ലോഡ് കയറ്റിയെത്തിയ ലോറിയിൽനിന്ന് അലക്ഷ്യമായി ഒരു കയർ തൂങ്ങിക്കിടന്നിരുന്നു. ഈ കയർ ദേഹത്ത് കുരുങ്ങിയാണ് ഒരാൾക്ക് ജീവൻ നഷ്ടമായത്. ലോറിയും ജീവനക്കാരെയും ഗാന്ധിനഗർ പോലീസ് കസ്റ്റഡിയിലെടുത്തു.