കോട്ടയം തിരുനക്കര മൈതാനിയിൽ സുരക്ഷാക്രമീകരണത്തിന് 2000 പൊലീസുകാർ; കനത്ത നിയന്ത്രണം

കോട്ടയം തിരുനക്കര മൈതാനിയിൽ പൊതുദർശനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ വിശദീകരിച്ച്  കോട്ടയം ജില്ലാ പൊലീസ് മേധാവി. തിരുനക്കരയിൽ മൈതാനിയിൽ ആളുകളെ തങ്ങാൻ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു.

പൊതുദർശനതിന് ക്യു ഏർപ്പെടുത്തുമെന്നും പൊലീസ് പറയുന്നു. ജനങ്ങളെ കൃത്യമായി നിയന്ത്രിക്കാനുള്ള തീരുമാനമാണ് പൊലീസ് കൈക്കൊണ്ടിട്ടുള്ളത്. മൈതാനിയിൽ സുരക്ഷാക്രമീകരണത്തിന് 2000 പൊലീസുകാരെയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും പൊലീസ് മേധാവി പറഞ്ഞു. 

പുതുപ്പള്ളിയിൽ  20.07.23 ( വ്യാഴാഴ്ച ) രാവിലെ 06.00 മണി മുതല്‍ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ അറിയാം. 

1. തെങ്ങണയിൽ  നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഞാലിയാകുഴിയിൽ നിന്നും ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴി പോകുക.

2. തെങ്ങണയിൽ  നിന്നും മണർകാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഞാലിയാകുഴിയിൽ നിന്നും കൈതേപ്പാലം വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ്  IHRD ജംഗ്ഷനിൽ എത്തി മണർകാട് പോകുക.

3. മണർകാട് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ IHRD ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.       

4. കറുകച്ചാൽ നിന്നും കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ  കൈതേപ്പാലം വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ്  IHRD ജംഗ്ഷനിൽ എത്തി  മണർകാട് പോകുക.

5. കോട്ടയത്ത് നിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പള്ളി  IHRD ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

6. കഞ്ഞിക്കുഴി നിന്നും കറുകച്ചാൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പള്ളി  IHRD ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് വേട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

Leave a Reply

Your email address will not be published. Required fields are marked *