കോടിയേരിക്ക് ആദരാഞ്ജലി; കണ്ണൂരിൽ മൂന്നിടത്ത് തിങ്കളാഴ്ച ഹർത്താൽ

സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് കണ്ണൂരിൽ മൂന്നിടത്ത് ഹർത്താൽ പ്രഖ്യാപിച്ചു. തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിലാണ് ആദരസൂചകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

കോടിയേരിയുടെ വിയോഗത്തെ തുടർന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിൽ പാർട്ടിക്കൊടി താഴ്ത്തിക്കെട്ടിയിരുന്നു. കോടിയേരിയുടെ മൃതദേഹം ഇന്ന് 11മണിയോടെ എയർ ആംബുലൻസിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിക്കും. ഞായറാഴ്ച ഉച്ചമുതൽ തലശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലും പൊതുദർശനം. തിങ്കളാഴ്ച രാവിലെ 11 മുതൽ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു ശേഷം വൈകിട്ട് 3ന് പയ്യാമ്പലത്ത് സംസ്‌കാരം.

Leave a Reply

Your email address will not be published. Required fields are marked *