കോച്ചിലെ ശുചിമുറിയിലെ കണ്ണാടി തകര്‍ത്ത നിലയില്‍; ക്ലോസറ്റില്‍ കല്ല്

തീപിടിത്തമുണ്ടായ ആലപ്പുഴ – കണ്ണൂര്‍ എക്സിക്യുട്ടീവിന്റെ കോച്ചിലെ ശുചിമുറിയിലെ കണ്ണാടി തകര്‍ത്തനിലയില്‍. ക്ലോസറ്റില്‍ കല്ലും കണ്ടെത്തിയതോടെ ട്രെയിനിന് തീയിട്ടതാകാമെന്ന നിഗമനം ബലപ്പെട്ടു. രണ്ട് മാസം മുന്‍പ് സ്റ്റേഷന്‍ പരിസരത്തെ കുറ്റിക്കാടിന് തീയിട്ട ആളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. 

തീപിടിത്തമുണ്ടാകുന്നതിനു മുന്‍പ് കാനുമായി ഒരാള്‍ ട്രെയിനിലേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. തീപിടിത്തം അട്ടിമറിയാണെന്ന സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പൊലീസിന്റെയും റെയില്‍വേയുടെയും അനൗദ്യോഗിക നിഗമനം. 

പുലര്‍ച്ചെ 1.25നാണ് ട്രെയിനിന്റെ പിന്‍ഭാഗത്തുനിന്ന് മൂന്നാമതുള്ള ജനറല്‍ കോച്ചില്‍ നിന്ന് പുകയുയര്‍ന്നത്. പിന്നാലെ തീ ആളിക്കത്തുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന 45 മിനിറ്റിനുള്ളില്‍ തീയണച്ചു. സര്‍വീസ് അവസാനിപ്പിച്ച് പതിനൊന്നേമുക്കാലോടെ റെയില്‍വേ സ്റ്റേഷനിലിട്ടതായിരുന്നു ട്രെയിന്‍. എഞ്ചിന്‍ വേര്‍പെടുത്തിയ ശേഷമാണ് തീപിടിത്തം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *