കൊടൈക്കനാൽ യാത്ര കഴിഞ്ഞ് മടങ്ങിയ സംഘം അപകടത്തിൽപ്പെട്ടു; 2 മരണം

തൃശൂർ നാട്ടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. മലപ്പുറം തിരൂർ സ്വദേശികളാണ് മരിച്ചത്. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് അപകടം സംഭവിച്ചത്. പരുക്കേറ്റ അനസ് (24), മുഹമ്മദ് ബിലാൽ (23), ഷിഹാസ് (24) എന്നിവരെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

കൊടൈക്കനാലിലേക്കു വിനോദയാത്ര പോയ യുവാക്കളുടെ സംഘം തിരൂരിലേക്കു മടങ്ങുമ്പോഴാണ് കാർ ലോറിയുമായി കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ചരക്കു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിപ്പോയ യുവാക്കളെ നാട്ടുകാരാണു പുറത്തെടുത്തത്. സ്ഥലത്തെത്തിയ വലപ്പാട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *