കൊച്ചി സ്മാർട്ട് സിറ്റിയിൽ കെട്ടിട നിർമാണത്തിനിടെ ഇരുമ്പ് ഫ്രെയിം തകർന്ന് വീണ് ഒരുതൊഴിലാളി മരിച്ചു. ബിഹാർ സ്വദേശിയാണ് മരിച്ചത്.
അഞ്ചുനിലകെട്ടിടത്തിന്റെ ഇരുമ്പ് ഫ്രെയിം തകർന്നത്. താഴെ നിന്നിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ഇരുമ്പ് ഫ്രെയിം പതിക്കുകയായിരുന്നു. അപകടം നടക്കുമ്പോൾ സൂപ്പർവൈസറടക്കം അഞ്ചുപേരാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്. നാല് തൊഴിലാളികൾക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.