കൊച്ചിയിലെ ലോഡ്ജിൽ കുഞ്ഞ് മരിച്ച സംഭവം;  അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

കൊച്ചി കറുകപ്പള്ളിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തിൽ രണ്ടു പേർ പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ സ്വദേശിയായ അമ്മയെയും ഇവരുടെ സുഹൃത്തായ കണ്ണൂർ സ്വദേശിയെയുമാണ് കസ്റ്റഡിയിലെടുത്ത്. ഈ മാസം 1നാണ് ഇവർ ഒന്നരമാസം പ്രായമുള്ള ആൺകുട്ടിയുമായി എത്തി ലോഡ്ജിൽ മുറിയെടുത്തത്.

ഞായറാഴ്ച പുലർച്ചെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരും മരണം സ്ഥിരീകരിച്ചു. കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോൾ കുട്ടിക്ക് അനക്കമുണ്ടായിരുന്നില്ലെന്നാണ് ഇവർ ആശുപത്രിയിൽ പറഞ്ഞത്. സംശയം തോന്നിയ ആശുപത്രി അധികൃതർ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിലാണ് തലയോട്ടിക്കേറ്റ ക്ഷതമാണു കുഞ്ഞിന്റെ മരണകാരണമെന്ന് കണ്ടെത്തിയത്. തുടർന്ന് എളമക്കര പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *