കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാൻ തിരുമാനം; നിർദേശം നൽകി വിസി

കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാൻ തീരുമാനം. വൈസ് ചാൻസിലറാണ് നിർദേശം നൽകിയത്. ഇനി മത്സരങ്ങൾ ഉണ്ടാവില്ല. കഴിഞ്ഞ മത്സരങ്ങളുടെ ഫലവും പ്രഖ്യാപിക്കില്ല. കലോത്സവത്തിന്റെ സമ്മാപന സമ്മേളനവും ഉണ്ടാകില്ലെന്ന് സർവകലാശാല അറിയിച്ചു. കലോത്സവവുമായി ബന്ധപ്പെട്ട് ലഭിച്ച മുഴുവൻ പരാതികളും പരിശോധിക്കും. അതിന് ശേഷം മാത്രമേ തീരുമാനമെടുകൂവെന്നും അധികൃതർ വ്യക്തമാക്കി.

അതിനിടെ, കേരള സർവകലാശാല കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ എസ്എഫ്‌ഐ – കെഎസ്‌യു പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്യു പ്രവർത്തകരെ മർദ്ദിച്ചതിന് എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ രണ്ട് കേസാണ് എടുത്തിരിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *