കേരളത്തെ ഒറ്റ നഗരമായി കണക്കാക്കി വികസന പ്രവർത്തനങ്ങൾ; അർബൻ കമ്മീഷന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം

കേരളത്തിൽ അർബൻ കമ്മീഷന് അംഗീകാരം നൽകി മന്ത്രിസഭായോഗം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അന്താരാഷ്ട്ര തലത്തിലെ വിദഗ്ദരടങ്ങുന്ന കമ്മീഷൻ രൂപീകരിക്കാൻ തീരുമാനിച്ചത്. 2030 ഓടെ കേരളം ഒറ്റ നഗരമെന്ന നിലയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് അര്‍ബൻ കമ്മീഷന്റെ ചുമതല. ഈ കമ്മീഷനിൽ 13 അംഗങ്ങളാണ് ഉണ്ടാവുക.

അതേസമയം ആരോഗ്യ വകുപ്പിൽ അധിക തസ്തികകൾക്കും മന്ത്രിസഭാ യോഗം അംഗീകാരം നൽകി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലാണ് 271 തസ്തികകൾ അനുവദിച്ചത്. അധ്യാപക അനധ്യാപക നിയമനങ്ങൾക്ക് ആണ് അനുമതി. ഏറെനാളായി ആരോഗ്യ വകുപ്പ് ആവശ്യപ്പെടുന്ന ഈ കാര്യം ധനവകുപ്പ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *