സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ തുറന്നു. പ്രകൃതി ദുരന്ത സാഹചര്യങ്ങളെ നേരിടുന്നതിനുള്ള പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത വിലയിരുത്തുന്നതിനായി റവന്യു മന്ത്രി കെ.രാജൻ ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകിട്ട് 5 മണിക്ക് ലാൻഡ് റവന്യു കമ്മിഷണറേറ്റിലാണ് യോഗം. ഓൺലൈനായി ചേരുന്ന യോഗത്തിൽ ജില്ലാ കലക്ടർമാർ, ആർഡിഒമാർ, തഹസിൽദാർ എന്നീ തലങ്ങളിലുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും.
ഇന്നത്തെ ഓറഞ്ച് അലർട്ടിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളെ കൂടി ഉൾപ്പെടുത്തി. ഇതോടെ 12 ജില്ലകൾ ഓറഞ്ച് അലർട്ടിന്റെ പരിധിയിലായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് എന്നിവയാണ് ഈ ജില്ലകൾ. ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്നലെ തന്നെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ജൂലൈ 4 , 5 തീയതികളിൽ ചിലയിടങ്ങളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെവരെയുള്ള കണക്കനുസരിച്ച് 3 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്. 14 കുടുംബങ്ങളെ ക്യാംപിലേക്ക് മാറ്റി. ആലപ്പുഴയിലാണ് കൂടുതൽ ആളുകൾ ക്യാംപുകളിലുള്ളത്.
തിരുവനന്തപുരം ജില്ലയിൽ ക്വാറിയിങ്, മൈനിങ് പ്രവർത്തനങ്ങളും മലയോര മേഖലയിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതം, ബീച്ചിലേക്കുള്ള വിനോദസഞ്ചാരം എന്നിവ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. മഴ തുടരുന്നതിനാലും ഇന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് നിരോധനം.
കൺട്രോൾ റൂം നമ്പരുകൾ
ഡിസാസ്റ്റർ മാനേജ്‌മെന്റ് സ്റ്റേറ്റ് കൺട്രോൾ റൂം-0471-2333198, 2331639
ജില്ലകളിലെ കൺട്രോൾ റൂമുകൾ
തിരുവനന്തപുരം- 0471-2730067 9497711281
കൊല്ലം-0474-2794002 9447677800
പത്തനംതിട്ട-0468-2322515 8078808915
ആലപ്പുഴ-0477-2238630 9495003640
കോട്ടയം- 0481-2565400 9446562236
ഇടുക്കി-0486-2233111 9383463036
എറണാകുളം-0484-2423513 9400021077
തൃശൂർ-0487-2362424 9447074424
പാലക്കാട്-0491-2505309 8921994727
മലപ്പുറം-0483-2736320 9383464212
കോഴിക്കോട്-0495-2373902,
0495-2371002,9446538900
വയനാട്-04936 204151 8078409770
കണ്ണൂർ- 0497-2700645 9446682300
കാസർകോട്-0499-4257700,
0499-4255010,9446601700