കേരളത്തിൽ ഒന്നിലധികം സീറ്റുകളിൽ ബിജെപി ജയിക്കും: അനിൽ ആന്റണി

ദേശീയ നേതൃത്വത്തിന് നന്ദി അറിയിച്ച് ബിജെപി ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അനിൽ ആൻ്റണി. ദേശീയ നേതൃത്വത്തിന് നന്ദി പറയുന്നു. സ്ഥാനലബ്ധി പ്രതീക്ഷിച്ചല്ല ബിജെപിയിൽ എത്തിയതെന്നും അനിൽ ആൻ്റണി പറഞ്ഞു. ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അനിൽ ആന്റണി.

കേരളത്തിൽ വരുന്ന തെരഞ്ഞെടുപ്പിൽ ബിജെപി ഒന്നിലധികം സീറ്റ് നേടും. യുവാക്കൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കും. 2024 ൽ ബിജെപി തന്നെ അധികാരത്തിൽ എത്തും. പ്രതിപക്ഷ ഐക്യത്തിന് ഒരു ലക്ഷ്യം ഇല്ലെന്നും മോദി വിരോധം മാത്രമാണെന്നും അനിൽ ആന്റണി പറഞ്ഞു. 

ജെ പി നദ്ദയാണ് ബിജെപിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ദേശീയ ഉപാധ്യക്ഷനായി അബ്ദുള്ളകുട്ടി തുടരും. ബി എൽ സന്തോഷ് സംഘടനാ ചുമതലയുള്ള ജന സെക്രട്ടറി സ്ഥാനത്തും മലയാളിയായ അരവിന്ദ് മേനാേൻ ദേശീയ സെക്രട്ടറിയായും തുടരും. നേരത്തെ ബിജെപിയില്‍ സജീവമാകുന്നതിന് മുന്നോടിയായി അനില്‍ ദില്ലിയിലെത്തി പ്രധാനമന്ത്രിയെ കണ്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനില്‍ ആന്‍റണി ബിജെപിയിലെത്തിയതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തില്‍ അനില്‍ ആന്‍റണി മുൻനിരയിൽ ഇടം പിടിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *