കേരളത്തിൽനിന്ന് അയോധ്യയിലെത്താൻ 24 സ്‌പെഷൽ ട്രെയിനുകൾ

കേരളത്തിൽ നിന്നും അയോദ്ധ്യയിലേക്കെത്താൻ സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസുകൾ ഉടൻ നടത്തുമെന്ന് കേന്ദ്രം. ബിജെപി സംസ്ഥാന നേതൃത്വം റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് പുതിയ നീക്കം. കേരളത്തിൽ നിന്നും 24 സ്‌പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്താനായി തീരുമാനിച്ചിരിക്കുന്നത്. ആസ്ഥാ (വിശ്വാസം) എന്ന പേരിലാകും സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക.

തിരുവനന്തപുരം, പാലക്കാട്, നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്നും ജനുവരി 30 മുതലാണ് സർവീസുകൾ ആരംഭിക്കുക. ടിക്കറ്റ് നിരക്ക് 3300 രൂപ മാത്രമാണ്. അയോദ്ധ്യാ സന്ദർശനത്തിനായി ഇന്ത്യയൊട്ടാകെ 66 ഓളം ആസ്ഥാ ട്രെയിനുകളാണ് സർവീസ് നടത്തുന്നതിനായി കേന്ദ്രം പ്രഖ്യാപിച്ചിട്ടുളളത്. ആസ്ഥാ ട്രെയിൻ മുഖേന അയോദ്ധ്യയിൽ എത്തുന്നവരുടെ താമസ സൗകര്യങ്ങൾ ബിജെപി ഒരുക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചിട്ടുണ്ട്. ട്രെയിനുകളുടെ സമയവും കൂടുതൽ വിവരങ്ങളും രണ്ട് ദിവസങ്ങൾക്കകം അറിയിക്കുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *