കേരളത്തിലെ ബ്രാഹ്മണർ ഭൂരിഭാ​ഗവും പട്ടിണിയിലെന്ന് ജി സുധാകരൻ

കേരളത്തിലെ ബ്രാഹ്മണർ പാവങ്ങളാണെന്ന പ്രസ്താവനയുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ രം​ഗത്ത്. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ ഭൂരിപക്ഷം ബ്രാഹ്മണ കുടുംബങ്ങളും ഇപ്പോൾ പട്ടിണിയിലാണ്. ഭൂമിയില്ല, അവർക്ക് ഒന്നുമില്ല കേരളത്തിൽ. വല്ല സർക്കാർ ഉദ്യോ​ഗമോ, ക്ഷേത്രങ്ങളിലെ പൂജയോ അല്ലാതെ അവർക്കെന്താണുള്ളതെന്നു ചോദിച്ച അദ്ദേഹം കിളക്കാനും കുഴിക്കാനുമൊന്നും അവർക്ക് പറ്റില്ലെന്നും അത് പരമ്പാര​ഗതമായിട്ടുള്ള ജനറ്റിക്സ് ഡെവലപ്മെന്റാണെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *