‘കേരളത്തിലായതിനാൽ അറിഞ്ഞു, മറ്റിടങ്ങളിലേത് പുറംലോകം അറിയുന്നുപോലുമില്ല’, ആലുവ പീഡനത്തിൽ കെ. കെ ശൈലജ

ആലുവയിൽ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അതിദാരുണ സംഭവത്തിൽ പ്രതികരണവുമായി മുൻ മന്ത്രി കെ കെ ശൈലജ. കേരളത്തിൽ ആയതുകൊണ്ടാണ് പീഡന വിവരം അറിയുന്നതും നടപടിയെടുക്കുന്നതുമെന്നും മറ്റു സ്ഥലങ്ങളിൽ നടക്കുന്ന ക്രൂരകൃത്യങ്ങളൊന്നും പുറംലോകം അറിയുന്നത് പോലുമില്ലെന്നും ശൈലജ പ്രതികരിച്ചു. കേരളത്തിലേക്ക് മയക്കുമരുന്നിന്റെ പ്രവാഹമാണ്. അതിന് തടയിടേണ്ടത് അത്യാവശ്യമാണ്. ആലുവയിൽ കുഞ്ഞിനോട് ക്രൂരതകാണിച്ച പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ശൈലജ വിശദീകരിച്ചു.

ഇന്ന് പുലർച്ചെ 2 മണിയോടെയാണ് ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ 2.30 തോടെയാണ് രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. പ്രതി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *