കെ. സുധാകരൻ കണ്ണൂരിലെ പഴയ കോൺഗ്രസ് നേതാവല്ല; ജാഗ്രത പാലിച്ചില്ലെന്ന് പി. ജയരാജൻ

കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ അന്വേഷണ സംഘത്തിന് മുന്നിൽ നിന്ന് ഒളിച്ചോടരുതെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ അന്വേഷണ സംഘത്തോടും പൊതുസമൂഹത്തോടും പറയാൻ സുധാകരൻ ബാധ്യസ്ഥനാണ്. സുധാകരൻ ജാഗ്രത പാലിച്ചില്ലെന്നും ജയരാജൻ പറഞ്ഞു.

കണ്ണൂരിലെ പഴയ കോൺഗ്രസ് നേതാവല്ല, നിലവിൽ കെ.പി.സി.സി അധ്യക്ഷനാണ് കെ. സുധാകരൻ. ഇത്രയും സംഭവങ്ങളുണ്ടായിട്ടും സുധാകരൻ മോൻസൺ മാവുങ്കലിനെ ന്യായീകരിക്കുകയാണ്. പൊതുപ്രവർത്തകർ പാലിക്കേണ്ട ജാഗ്രത പാലിച്ചില്ലെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ തന്നെ പറഞ്ഞത്. കോൺഗ്രസ് നേതൃത്വത്തിന് ഈ ഹീനനടപടിയിൽ എന്താണ് പറയാനുള്ളതെന്നും പി. ജയരാജൻ ചോദിച്ചു.

പുരാവസ്തു തട്ടിപ്പ് കേസിലും പോക്സോ കേസിലും പ്രതിയായ ഒരാളോട് അടുത്ത ബന്ധം പുലർത്തുന്ന സുധാകരനെതിരെ മാധ്യമങ്ങൾ ഒന്നും മിണ്ടുന്നില്ല. തെറ്റിനെതിരെ നടപടിയെടുക്കുന്ന എസ്.എഫ്.ഐയെ പ്രതിക്കൂട്ടിലാക്കാനാണ് ശ്രമം. എസ്.എഫ്.ഐക്ക് ഗൗരവമായ തെറ്റുപറ്റിയെന്ന് ചിത്രീകരിക്കാനാണ് വലതുപക്ഷ മാധ്യമങ്ങളുടെ ശ്രമം. തെറ്റിനെ തെറ്റായി കാണുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. തെറ്റിനെതിരെ നടപടി എടുക്കുന്ന വിദ്യാർഥി പ്രസ്ഥാനത്തെ പ്രതികൂട്ടിൽ നിർത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും പി. ജയരാജൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *