‘കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധി ജനാധിപത്യത്തിന്റെ വിജയം’; ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് വി.ഡി. സതീശൻ

തൃപ്പൂണിത്തുറ മണ്ഡലത്തിൽ കെ.ബാബുവിന്റെ തിരഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ കെ.ബാബു പൊരുതി നേടിയ വിജയത്തെ അപഹസിക്കാനാണ് തുടക്കം മുതൽക്കേ എൽഡിഎഫും സിപിഎമ്മും ശ്രമിച്ചതെന്ന് സതീശൻ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് വ്യാജരേഖ ഉണ്ടാക്കിയാണോ കോടതിയെ സമീപിച്ചതെന്നു പോലും സംശയമുണ്ടെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

‘ഏതു വിധേനയും കെ. ബാബുവിനെ അയോഗ്യനാക്കാൻ സിപിഎം എല്ലാ അടവുകളും പയറ്റി. ആരോപണങ്ങൾ തെളിയിക്കാൻ ഹാജരാക്കിയ രേഖകളുടെ വിശ്വസനീയത കോടതിയെ ബോധ്യപ്പെടുത്താൻ പോലും ഹർജിക്കാർക്കായില്ല. വ്യാജരേഖ ഉണ്ടാക്കിയാണോ കോടതിയെ സമീപിച്ചതെന്ന സംശയം പോലും നിലനിൽക്കുന്നുണ്ട്. ജനകീയ കോടതിയുടെ വിധി ഹൈക്കോടതിയും ശരിവച്ചത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും. കെ.ബാബുവിനേയും യുഡിഎഫിനെയും ബോധപൂർവം അപഹസിക്കാൻ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതി വിധി.” – സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *