കെ.എം ഷാജിയെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ അനുവദിക്കില്ല; അന്വേഷണം വേണമെന്ന് കെ. മുരളീധരന്‍

ടിപി കേസിലെ പ്രതിയായിരുന്ന പി കെ കുഞ്ഞനന്ദന്‍റെ  മരണത്തിൽ ദൂരൂഹത ആരോപിച്ച ലീഗ് നേതാവ്  കെ എം ഷാജിയെ പിന്തുണച്ച് കെ.മുരളീധരന്‍ എംപി. ഷാജി പറഞ്ഞത് സ്വാഗതം ചെയ്യുന്നു .യുഡിഎഫ് ഷാജിക്ക് പിന്തുണ നൽകും.

ഷാജിയെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ അനുവദിക്കില്ല. നിയമ നടപടി സ്വീകരിക്കുമെന്ന ഗോവിന്ദന്‍റെ  വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കു‌ഞ്ഞനന്തന്‍റെ  മരണകാരണം  ഭക്ഷ്യവിഷബാധയാണെന്നും ഇതിൽ അസ്വാഭിവകത ഉണ്ടെന്നുമായിരുന്നു ഷാജിയുടെ ആരോപണം. പാർട്ടിക്കൊലക്കേസുകളിൽ  പ്രതികളാവുന്നവർ പിന്നീട് കൊല്ലപ്പെടാറുണ്ടെന്നാണ് ഷാജി വിശദീകരിച്ചത്.

എന്നാൽ ഷാജിയുടെ ആരോപണത്തെ കുഞ്ഞ‍ന്തന്‍റെ  മകൾ ഷബ്ന തള്ളി. യുഡിഎഫ് സർക്കാരിന്‍റെ  കാലത്താണ് കുഞ്ഞനന്തൻ മരിച്ചതെന്ന ഷബ്ന മറുപടി നൽകുന്നുണ്ടെങ്കിലും  ഒന്നാം പിണറായി സർക്കാർ അധികാരത്തിലിരിക്കെ 2020 ജൂണിലാണ്  മരണമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *