കെ.എം ബഷിറിന്‍റെ മരണം; രാമൻപിള്ളയ്ക്ക് പടികയറാൻ പ്രയാസം, കോടതി മാറ്റണമെന്ന് ശ്രീറാം വെങ്കിട്ടരാമൻ

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയെന്ന കേസ് പരിഗണിക്കുന്ന കോടതി മാറ്റിനൽകണമെന്ന് പ്രതി ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ ആവശ്യം. ശ്രീറാമിന്റെ അഭിഭാഷകൻ ബി. രാമൻ പിള്ളയ്ക്ക് കോടതിയുടെ ഒന്നാം നിലയിലേക്കുള്ള പടിക്കെട്ട് കയറാൻ പ്രയാസമായതാണ് കാരണമായി ഉന്നയിച്ചിട്ടുള്ളത്. താഴത്തെ നിലയിലുള്ള കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

തിങ്കളാഴ്ചയാണ് വിചാരണ ആരംഭിക്കാനിരുന്നത്. സാക്ഷികൾക്ക് കോടതിയിൽ ഹാജരാകാനുള്ള സമൻസ് ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽനിന്ന് അയച്ചിരുന്നു. ഇതിനിടെയാണ് കോടതി മാറ്റിത്തരണമെന്ന് അപേക്ഷ സമർപ്പിച്ചത്. ഇതിനെത്തുടർന്ന് കോടതി വിചാരണ നിർത്തിവെച്ചു. കേസ് 19-ന് വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *