‘കെപിസിസി പുനസംഘടന ഉടനില്ല’; താരിഖ് അൻവർ

കെ പി സി സി പുന സംഘടന ഉടൻ ഉണ്ടാകില്ലെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. കെപിസിസി പ്രസിഡണ്ട് കെ സുധാകരനെ മാറ്റുന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണ്. മാറ്റുന്ന കാര്യത്തിൽ ഇതുവരെ ആലോചന ഇല്ല.

ഭാരത്‌ജോഡോ യാത്രക്ക് ശേഷം കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള പദ്ധതികൾക്ക് രൂപം നൽകും. നേതാക്കൾ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി പ്രവർത്തിക്കണം എന്ന് രാഹുൽ ഗാന്ധി തന്നെ നിർദേശിച്ചിട്ടുണ്ട്. അതിനുള്ള പരിപാടികളും ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *