കെപിസിപി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു

കെപിസിപി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരത്താണ് അന്ത്യം. സമുന്നത കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റും മുൻ ധനകാര്യമന്ത്രിയുമായിരുന്ന എസ്. വരദരാജൻ നായരുടെ മകനാണ്.

യൂണിവേഴ്സിറ്റി കോളജിൽ കെഎസ്‌യുവിന്റെ കരുത്തനായ നേതാവായിരുന്നു പ്രതാപചന്ദ്രൻ. തുടർന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റായി. ഇതിനിടെ രാഷ്ട്രീയ രംഗത്ത് നിന്ന് അവധിയെടുത്ത് ഡൽഹിയിൽ മാധ്യമപ്രവർത്തന മേഖലയിൽ ഉപരിപഠനത്തിനു പോയി. മടങ്ങിയെത്തിയ പ്രതാപചന്ദ്രൻ പിന്നീട് പാർട്ടി മുഖപത്രത്തിൽ ജോലി ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *