സാങ്കേതിക സര്‍വ്വകലാശാല താത്കാലിക വിസി നിയമനം ചോദ്യം ചെയ്തുള്ള സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തളളി.അത്യപൂവമായ ഹർജിയിലൂടെയാണ് സർക്കാർ ചാൻസലറുടെ ഉത്തരവിനെ ചോദ്യം ചെയ്തത്. ഗവര്‍ണര്‍ ചാന്‍സലര്‍ ആയി ഇരിക്കുമ്പോൾ യുജിസി മാനദണ്ഡങ്ങള്‍ക്ക് വിധേയൻ എന്ന് കോടതി വ്യക്തമാക്കി. അത് കൊണ്ട് സര്‍ക്കാരിന്‍റെ റിട്ട്ഹർജി നില നിൽക്കും.
ചാന്‍സലറുടെ നടപടി ചട്ടവിരുദ്ധമെന്ന സര്‍ക്കാര്‍ വാദത്തില്‍ കഴമ്പുണ്ട്.വിസിക്ക് ചട്ടപ്രകാരമുള്ള യോഗ്യത വേണമെന്ന യുജിസിയുടെ വാദങ്ങൾ അംഗീകരിക്കുന്നു.ഡിജിറ്റൽ സർവകലാശാല വിസിയെ സാങ്കേതിക സർവകലാശാല താൽകാലിക വിസി ആക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ തള്ളിയതിൽ അപാകത ഇല്ല.സർക്കാർ നടത്തിയ 2 ശുപാര്‍ശയും ചാൻസലർ തള്ളിയതു ശരിയായ നടപടി എന്നും കോടതി.ഉന്നതവിദ്യാഭ്യാസ സെക്രട്ടരിക്ക് വിസിയാകാനുള്ള യോഗ്യതയില്ല. പ്രൊ വിസി ഓഫീസിൽ ഇല്ലാത്ത കാര്യം മനസിലാക്കി ചാന്‍സലര്‍ പുതിയ ആളെ നിയമിച്ചതിൽ തെറ്റ് പറയാൻ ആവില്ല എന്നും കോടതി പറഞ്ഞു.