കുസാറ്റ് ദുരന്തം: തിങ്കളാഴ്ച നടക്കാനിരുന്ന എല്ലാ പരീക്ഷകൾ മാറ്റിവച്ചു

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നാളെ നടക്കാനിരുന്ന എല്ലാ പരീക്ഷകളും ക്ലാസുകളും മാറ്റിവച്ചു. ഇന്നലെ ടെക് ഫെസ്റ്റിന്റെ ഭാഗമായ ഗാനമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് നാല് വിദ്യാർഥികൾ മരിച്ചതിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിവച്ചത്. പുതുക്കിയ തിയതികൾ പിന്നീട് അറിയിക്കും. 

സ്‌കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികളായ അതുൽ തമ്പി, സാറ തോമസ്, ആൻ റുഫ്ത എന്നിവരും പാലക്കാട് സ്വദേശി ആൽബിൻ തോമസുമാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലുള്ള രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. മലപ്പുറം സ്വദേശി ഷെബ, ആലപ്പുഴ സ്വദേശി ഗീതാഞ്ജലി എന്നിവരാണ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്.

 

Leave a Reply

Your email address will not be published. Required fields are marked *